കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ വിവാദത്തിൽ പമ്പ് പക്ഷത്തെ ന്യായീകരിച്ച് രംഗത്ത് വന്ന പാർട്ടിയെ ട്രോൾ കഥയിൽ മുക്കിത്താഴ്ത്തി സാമൂഹിക മാധ്യമങ്ങൾ. സഖാവ് മമ്മൂട്ടി നിർമിച്ച് നായകനായി അഭിനയിച്ച ഭ്രമ യുഗം സിനിമയുടെ പശ്ചാത്തലത്തോട് സാമ്യപ്പെടുത്തി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട ഒരു കഥയാണ് പാർട്ടിയുടെ തൊലിയുരിയുന്നത്.' കഥ വായിച്ച് തല താഴ്ത്തുകയാണ് സാധാരണ പ്രവർത്തകർ. യക്ഷിയും കൂട്ടിച്ചാത്തനുമൊക്കെ വിലസുന്ന കൊടുമൺ പോറ്റിയുടെ മനയിൽ ചെന്ന് പെട്ടത് പോലെയാണ് പാർട്ടിയിൽ ഉള്ളവരുടെ അവസ്ഥയെന്ന് കഥയിൽ ചേർത്താണ് ട്രോളുകൾ പാറി നടക്കുന്നത്.
ചുവടെ വായിക്കാം -
കഥ .....
ഈ പാർട്ടി,... ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയുടെ മന പോലെ ആണ്. ...ഒരിക്കൽ ചെന്ന് കയറി കൊടുത്താൽ നിങ്ങൾ അടിമ. നിങ്ങൾ അറിയതെ നിങ്ങൾ പോറ്റിയെ , അഥവാ ചാത്തനെ, പുകഴ്ത്തിക്കോണ്ടിരിക്കും.... പക്ഷെ, ഈ സമയം,
ചാത്തൻ്റെ മറ്റു സേവകർ , യക്ഷികൾ ... നിങ്ങൾക്കുള്ള കുഴിയെടുക്കുകയായിരിക്കും..... ഒന്നെങ്കിൽ 51 വെട്ട്..... അല്ലെങ്കിൽ ,ആത്മഹത്യ... അത് റോഡിൽ ആകാം.... ഹോസ്റ്റൽ റൂമിൽ ആകാം.... അല്ലെങ്കിൽ ക്വാർട്ടേഴ്സിൽ ആകാം !.....
കഥ കഴിഞ്ഞു...
Like the mind of Kodumon Poti in the delusional age. Shy party in troll rain.